Career Notification
വിക്രംസാരാഭായിൽ 47 ഒഴിവുകൾ
വിവരങ്ങൾക്ക് ww.vssc.gov.in സന്ദർശിക്കുക.

തിരുവനന്തപുരം|തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ വിവിധ തസ്തികളിലായി 47 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ്/എൻജിനീയർ: 17 ഒഴിവുകൾ, 56,100-1,77,500 രൂപ ശമ്പളം. എം ഇ, എം ടെക് ആണ് യോഗ്യത. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി അടുത്ത മാസം ആറ്.
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ: 27 ഒഴിവുകൾ. 19,900-63,200 രൂപ ശമ്പളം. എസ് എസ് എൽ സി വിജയം. അംഗീകൃത എൽ വി ഡി ലൈസൻസ്, ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. നാളെ മുതൽ അടുത്ത മാസം എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.
കുക്ക്: രണ്ട് ഒഴിവ്. 19,900-63,200 രൂപ ശമ്പളം. എസ് എസ് എൽ സി വിജയം, ഹോട്ടൽ/ക്യാന്റീനിൽ കുക്കായിട്ടുള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. നാളെ മുതൽ അടുത്തമാസം എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് ww.vssc.gov.in സന്ദർശിക്കുക.