Kerala
കൊല്ലം ചവറയില്‍ കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് അപകടം; ഗൃഹനാഥന്‍ മരിച്ചു
ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് ആണ് മരിച്ചത്.

കൊല്ലം കൊല്ലം ചവറയില്‍ കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് അപകടം. അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നതായി കണ്ടെത്തിയത്. ചവറ പാലത്തിന് സമീപമുള്ള കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
പ്രകാശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം കൊല്ലം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ചവറ പോലീസ് കേസെടുത്തു. ഉറങ്ങി പോയതോ, നിയന്ത്രണം നഷ്ടപ്പെട്ടതോ ആകാം അപകട കാരണമെന്നാണ് നിഗമനം.
---- facebook comment plugin here -----