Connect with us

Uae

ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സമ്മേളനം അബൂദബിയിൽ

ബ്രിഡ്ജ് ഉച്ചകോടി ഡിസംബർ 8 മുതൽ 10 വരെ

Published

|

Last Updated

അബൂദബി| ലോകത്തിലെ ഏറ്റവും വലിയ മാധ്യമസമ്മേളനമായ “ബ്രിഡ്ജ്’ അബൂദബി ദേശീയ പ്രദർശന കേന്ദ്രത്തിൽ (അഡ്നിക്) ഡിസംബർ എട്ട് മുതൽ പത്ത് വരെ നടക്കുമെന്ന് യു എ ഇ നാഷണൽ മീഡിയ കൗൺസിൽ അറിയിച്ചു. സഹകരണത്തിനും വിജ്ഞാന വിനിമയത്തിനുമുള്ള ഒരു ആഗോള വേദിയായിരിക്കും ഈ ഉച്ചകോടി. മാധ്യമ, സാംസ്‌കാരിക, സർഗാത്മക വ്യവസായങ്ങളിലെ മുൻനിരക്കാരും നയരൂപവത്കരണ വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും.
ആറ് സോണുകളിലായി ഏഴ് ഹാളുകളിലായി ഒരുങ്ങുന്ന വേദിയിൽ 60,000-ത്തിലധികം പങ്കാളികളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 400-ലധികം പ്രഭാഷകരും 300 പ്രദർശകരും ഉച്ചകോടിയിൽ പങ്കെടുക്കും. ഇത് ലോകമെമ്പാടുമുള്ള മാധ്യമം, ഉള്ളടക്കം, വിനോദം എന്നിവക്കുള്ള ഏറ്റവും വലിയ കൂട്ടായ വിപണിയായി മാറും.
മൂന്ന് ദിവസങ്ങളിലായാണ് കാര്യപരിപാടികൾ. 200 പാനൽ ചർച്ചകളും പ്രഭാഷണങ്ങളും 50 ശിൽപ്പശാലകളും ആശയവിനിമയ സെഷനുകളും ഉൾപ്പെടെ 300-ലധികം പ്രവർത്തനങ്ങൾ ഉച്ചകോടിയിൽ നടക്കും. ഇത് വിവിധ മേഖലകളിലെ സഹകരണം വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. പ്രകടന കലകൾ, സിനിമ, ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ, സാഹിത്യം, പ്രസിദ്ധീകരണം, വിവർത്തനം എന്നിവയുൾപ്പെടെ മുഴുവൻ മാധ്യമ, ഉള്ളടക്ക ആവാസവ്യവസ്ഥയിൽ നിന്നുമുള്ള പങ്കാളികളെ സമ്മേളനം സ്വാഗതം ചെയ്യും.
ആശയങ്ങൾ പ്രായോഗിക പാതകളിലേക്ക് ഉയർത്തുന്നതിനും ബന്ധങ്ങൾ ദീർഘകാല പങ്കാളിത്തങ്ങളായി പരിണമിക്കുന്നതിനുമുള്ള ഒരു തുറന്ന വേദിയായിട്ടാണ് ബ്രിഡ്ജ് ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്.
---- facebook comment plugin here -----

Latest