National
യുപിയില്‍ കാര്‍ ട്രക്കില്‍ ഇടിച്ച് കുടുംബത്തിലെ 4 പേര്‍ മരിച്ചു
അപകടത്തില്‍ ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. .

ഹാപൂര്‍| ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ അമിതവേഗതയിലെത്തിയ കാര്‍ ട്രക്കില്‍ ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഇന്നലെ രാത്രി വൈകിയാണ് സംഭവം. അപകടത്തില്‍ ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് അറിയിച്ചു.
ഗര്‍മുക്തേശ്വറില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം ഡല്‍ഹിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കാറില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത പോലീസ് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി സിറ്റി സര്‍ക്കിള്‍ ഓഫീസര്‍ അശോക് സിസോദിയ പറഞ്ഞു.
മരിച്ചവരില്‍ രണ്ട് പേര്‍ ഡല്‍ഹി സ്വദേശികളായ നീതു, മോഹിത് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
---- facebook comment plugin here -----