Techno
4 ഇൻ 1 ഡിസ്പ്ലേ മോഡ്; ആൽകാടെൽ വി3 വിപണിയിലെത്തി
എൻഎക്സ്ടി ഡിസ്-പ്ലേ സാങ്കേതികവിദ്യയാണ് ഈ ഫോണിന് കമ്പനി എടുത്തുപറയുന്ന മറ്റൊരു പ്രത്യേകത.

മുംബൈ| നോകിയയുടെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് മൊബൈൽഫോൺ ബ്രാൻഡായ ആൽകാടെൽ വി3 ശ്രേണിയിൽ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. വി3 അൾട്രാ, പ്രോ, ക്ലാസിക് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. 4 ഇൻ -1 ഡിസ്-പ്ലേ മോഡാണ് പ്രധാന ആകർഷണം. ഇത് മികച്ച ദൃശ്യാനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
എൻഎക്സ്ടി ഡിസ്-പ്ലേ സാങ്കേതികവിദ്യയാണ് ഈ ഫോണിന് കമ്പനി എടുത്തുപറയുന്ന മറ്റൊരു പ്രത്യേകത. മികച്ച ചിത്രങ്ങൾക്കായി 108 എംപി സെൻസറും എട്ട് എംപി അൾട്രാ-വൈഡ് ലെൻസും രണ്ട് എംപി മാക്രോ ലെന്‍സുമുള്ള പിന് കാമറയും ബിൽറ്റ്- ഇൻ ഫിൽട്ടറുകളുള്ള 32 എംപി മുൻ കാമറയുമാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 26 ദിവസംവരെ സ്റ്റാൻഡ്ബൈ വാഗ്ദാനം ചെയ്യുന്ന 5200 എംഎഎച്ച് ബാറ്ററിയോടെ ഹൈപ്പർ ബ്ലൂ, ഷാംപെയ്ൻ ഗോൾഡ്, ഓഷ്യൻ ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകും. 11,999 മുതൽ 17,999 രൂപവരെയാണ് വില.