Kerala
അനധികൃത സ്വത്ത് സമ്പാദനക്കേസ്: വിജിലന്‍സ് കോടതി വിധിക്കെതിരെ എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയിലേക്ക്
കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് വാദം.

തിരുവനന്തപുരം|അനധികൃത സ്വത്ത്‌സമ്പാദനക്കേസിലെ വിജിലന്‍സ് കോടതി വിധിക്കെതിരെ എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിക്കും. വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നും സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടും. കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് വാദം. അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സിനെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഹരജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചിരുന്നു. അജിത് കുമാറിന്റെ കീഴ് ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തിയതെന്നും അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ലെന്നും കോടതി വ്യക്തമാക്കി.
---- facebook comment plugin here -----