Connect with us

pinarai speech

'ചെന്നിത്തലക്ക് ഇന്ന് ദുര്‍ദിനം'; വേദിയിലിരുത്തി ട്രോളി മുഖ്യമന്ത്രി

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം

Published

|

Last Updated

തിരുവനന്തപുരം | അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി മുഖ്യമന്ത്രി പരിഹസിച്ചത്.

വരും തലമുറക്ക് കൂടിയുള്ളതാണ് വികസന പ്രവര്‍ത്തനങ്ങള്‍. പാലം പൂര്‍ത്തിയാക്കിയതില്‍ രമേശ് ചെന്നിത്തലക്ക് അഭിമാനിക്കാം. പക്ഷെ ഇന്ന് ചെന്നിത്തലക്ക് ദുര്‍ദിനമാണ്. അത് മറ്റൊരു കാര്യമാണ്. അതിവിടെ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

 

 

Latest