Connect with us

Kerala

'കൂട്ടിയ പൈസ കൊണ്ട് കേന്ദ്രം പുട്ടടിക്കുകയല്ല'; പാചക വാതക വില വര്‍ധനവിനെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍

. പെട്രോളിയം കമ്പനികള്‍ക്ക് അടയ്ക്കാനുള്ള കുടിശ്ശിക മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ച് തീര്‍ത്തു

Published

|

Last Updated

കൊച്ചി \  അടിക്കടിയുള്ള പാചക വാതക വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാറിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. പെട്രോളിയം കമ്പനികള്‍ക്ക് അടയ്ക്കാനുള്ള കുടിശ്ശിക മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ച് തീര്‍ത്തു കഴിഞ്ഞു. സിലിണ്ടര്‍ ഗ്യാസിന്റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈന്‍ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടര്‍ ഗ്യാസ് ഉപയോഗം ഇല്ലാതാകുമെന്നുമായിരുന്നു കെ സുരേന്ദ്രന്റെ വാദം.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിച്ച് 2124 രൂപയിലെത്തി. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

 

Latest