Connect with us

taliban invasion

'താലിബാന്‍ ക്രിക്കറ്റിന് അനുകൂലം'; പ്രകീര്‍ത്തിച്ച് മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍

രാഷ്ട്രീയമടക്കം എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ താലിബാന്‍ വനിതകളെ അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു

Published

|

Last Updated

ഇസ്ലാമാബാദ് | താലിബാന്‍ ഭീകരത സഹിക്കവയ്യാതെ അവിടുത്തെ പൗരന്മാര്‍ രാജ്യം വിടുന്നതിനിടെ താലിബാനെ പ്രശംസിച്ച്  പാകിസ്ഥാന്‍ ക്രിക്കറ്റ്  ടീം മുന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി. നല്ല ഉദ്ദേശത്തോടെയാണ് താലിബാന്‍ ഇപ്പോള്‍ ഭരണത്തിലേറിയരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തക നൈല ഇനായത് പങ്കുവെച്ച വീഡിയോയിലാണ് അഫ്രീദി താലിബാനെ പുകഴ്ത്തി സംസാരിക്കുന്നത്.

രാഷ്ട്രീയമടക്കം എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ താലിബാന്‍ വനിതകളെ അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. താലിബാന്‍ ക്രിക്കറ്റിനെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവരുടെ ഈ താത്പര്യം അഫ്ഗാന്‍ ക്രിക്കറ്റ് കൂടുതല്‍ വളരാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വനിതാ രാഷ്ട്രീയക്കാരടക്കം പൗരന്മാര്‍ നാട് വിടുമ്പോള്‍ അഫ്രീദി ഇത്തരത്തിലൊരു പ്രസ്താവനയുമായി മുന്നോട്ട് വന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തില്‍ ചാവേറാക്രമണം ഉണ്ടാകുകയും 13 അമേരിക്കന്‍ സൈനികരടക്കം 170 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

താലിബാന്‍ പൂര്‍ണ്ണമായും അഫ്ഗാന്‍ കൈയ്യടക്കും മുമ്പേ തന്നെ രാജ്യത്തെ ക്രിക്കറ്റ് താരവും മുന്‍നിര സ്പിന്‍ ബോളറുമായ റാശിദ് ഖാന്‍ ലോക രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു.