german language day
'മഅദിന്‍ കാര്‍ണിവല്‍-22': ജര്‍മന്‍ ഭാഷാ ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി
കേരള യൂനിവേഴ്‌സിറ്റി ജര്‍മന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അനീസ് എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മലപ്പുറം | സെപ്തംബര്‍ 10 ജര്‍മന്‍ ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മഅദിന്‍ ജര്‍മന്‍ ഭാഷാ ഡിപ്പാര്‍ട്ട്‌മെന്റും കുല്ലിയ്യ ഓഫ് ഇസ്ലാമിക് സയന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മഅദിന്‍ കാര്‍ണിവല്‍-22’ പരിപാടികള്‍ക്ക് തുടക്കമായി. കേരള യൂനിവേഴ്‌സിറ്റി ജര്‍മന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അനീസ് എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി കടലുണ്ടി അധ്യക്ഷത വഹിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ വീഡിയോ പ്രസന്റേഷന്‍, പ്രസംഗ മത്സരം, പ്രബന്ധ രചന, കോണ്‍വര്‍സേഷന്‍, ഇന്റര്‍വ്യൂ എന്നിവയുണ്ടാകും. ജര്‍മന്‍ സംസ്‌കാരവും വിഭവങ്ങളും പരിചയപ്പെടുത്തുന്നതിനായി തിങ്കൾ രാവിലെ 10ന് മലപ്പുറം പ്രസ്സ് ക്ലബില്‍ ജര്‍മന്‍ ഫുഡ് എക്‌സിബിഷന്‍ സംഘടിപ്പിക്കും.
40 ജര്‍മന്‍ വിഭവങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാവും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ജര്‍മന്‍ വിവർത്തകൻ ഇസ്ഹാഖ് താമരശ്ശേരി, ഉമര്‍ മേല്‍മുറി, പ്രസ്സ് ക്ലബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍, സെക്രട്ടറി പി വി രാജീവ്, ട്രഷറര്‍ റഊഫ് പ്രസംഗിക്കും.