Kerala
'75 കോടിയുടെ പദ്ധതി എങ്ങനെ 232 കോടിയിലെത്തി?'; എ ഐ കാമറ പദ്ധതിയില്‍ അഴിമതിയെന്ന് ചെന്നിത്തല
കെല്‍ട്രോണ്‍ സ്വകാര്യ കമ്പനിയായ എസ് ആര്‍ ഐ ടിയെ കണ്ടെത്തിയത് എങ്ങനെയാണ്? എസ് ആര്‍ ഐ ടിക്ക് ട്രാഫിക് രംഗത്ത് മുന്‍ പരിചയമില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഈ കമ്പനിക്ക് കരാര്‍ നല്‍കിയത്.

തിരുവനന്തപുരം | സംസ്ഥാനത്ത് റോഡുകളിലെ എ ഐ കാമറ പദ്ധതിയില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല. കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയാണ് അഴിമതി നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു. 75 കോടിയുടെ പദ്ധതി എങ്ങനെ 232 കോടിയിലെത്തിയെന്ന് അദ്ദേഹം ചോദിച്ചു.
കെല്‍ട്രോണ്‍ സ്വകാര്യ കമ്പനിയായ എസ് ആര്‍ ഐ ടിയെ കണ്ടെത്തിയത് എങ്ങനെയാണ്? എസ് ആര്‍ ഐ ടിക്ക് ട്രാഫിക് രംഗത്ത് മുന്‍ പരിചയമില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഈ കമ്പനിക്ക് കരാര്‍ നല്‍കിയത്.
കരാര്‍ രേഖ പുറത്തുവിട്ട ചെന്നിത്തല റോഡ് സുരക്ഷയുടെ മറവില്‍ അഴിമതി അനുവദിക്കില്ലെന്ന് വ്യക്തമാക്കി. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചിരുന്നു.