Connect with us

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്ന ആത്മകഥ – വിശ്വാസപൂർവം – ജനുവരിയിൽ പുറത്തിറങ്ങും. കേരളത്തിലെ മുസ്ലിം രാഷ്ട്രീയ സാമുദായിക ചരിത്രത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്ന അനുഭവങ്ങളും രേഖകളും ഉള്‍ച്ചേര്‍ന്ന ആത്മകഥ പുറംലോകമറിയാത്ത ഒട്ടേറെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലേക്ക് വാതിലുകള്‍ തുറന്നിടുന്നതാകും. ലോക്ക്ഡൗണ്‍ സമയവും ആശുപത്രി വാസത്തിനു ശേഷമുള്ള വിശ്രമ സമയവും ഉപയോഗപ്പെടുത്തിയാണ് രചന പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യ പൂര്‍വ മലബാറിലെ മുസ്ലിം സാമൂഹിക ജീവിതത്തില്‍ രൂപപ്പെട്ട കുട്ടിക്കാലത്തില്‍ തുടങ്ങി വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളിലെ നിര്‍ണായക അനുഭവങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ ആത്മകഥയില്‍ കാന്തപുരം ഓര്‍ത്തെടുക്കുന്നുണ്ട്. ആത്മകഥയുടെ കവര്‍ പ്രകാശനം ഇന്ന് ദുബൈയില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടക്കും.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest