Connect with us

National

രാജ്യത്ത് 30,570 പുതിയ കൊവിഡ് കേസുകള്‍; 431 മരണം

നിലവില്‍ 3,42,923 പേരാണ് ചികിത്സയിലുള്ളത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,33,47,325 ആയി.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 431 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. 38,303 പേര്‍ രോഗമുക്തരായി.

നിലവില്‍ 3,42,923 പേരാണ് ചികിത്സയിലുള്ളത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,33,47,325 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 3,25,60,474 ആണ്. ഇതുവരെ 4,43,928 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Latest