Connect with us

Kerala

പൊന്നാനിയില്‍ 305 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

മലപ്പുറം| പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 305 ഗ്രാം എംഡിഎംഎ പിടികൂടി. എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡും മലപ്പുറം ഐബിയും പൊന്നാനി എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എംഡിഎംഎ മൊത്തവില്‍പ്പന നടത്തുന്ന സംഘത്തിലുള്ളവരാണ് പ്രതികള്‍.

 

Latest