Kerala
രണ്ടാം വന്ദേഭാരത് ട്രെയിന്‍; ഫ്‌ളാഗ് ഓഫ് ഇന്ന്
കാസര്‍കോട്-തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് വന്ദേഭാരത് ട്രെയിനുകളാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.
തിരുവനന്തപുരം | കാസര്‍കോട്-തിരുവനന്തപുരം രണ്ടാം വന്ദേഭാരത് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചക്ക് 12.30ന് പ്രധാന മന്ത്രി ഓണ്‍ലൈനിലൂടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തുക
കാസര്‍കോട്-തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് വന്ദേഭാരത് ട്രെയിനുകളാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഉച്ചക്ക് 12.30 ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി വി അബ്ദുറഹിമാന്‍ പങ്കെടുക്കും. സെപ്തംബര്‍ 26 മുതലാണ് ട്രെയിനിന്റെ റെഗുലര്‍ സര്‍വീസുകള്‍ ആരംഭിക്കുക.







