Connect with us

Malappuram

29-ാമത് എഡിഷൻ എസ് എസ് എഫ് സാഹിത്യോത്സവ്: 'കലവറ തുറക്കുന്നു' ജില്ലാ ശിൽപ്പശാല നാളെ

എസ് എസ് എഫ് ദേശീയ സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മഞ്ചേരി | 29-ാമത് എഡിഷൻ എസ് എസ് എഫ് സാഹിത്യോത്സവ് മലപ്പുറം ഈസ്റ്റ് ജില്ലാ ശിൽപ്പശാല ‘കലവറ തുറക്കുന്നു ‘ വ്യാഴായ്ച വൈകീട്ട് ഏഴിന് മഞ്ചേരി പാപ്പിനിപ്പാറ കെംസ് ക്യാമ്പസിൽ നടക്കും. എസ് എസ് എഫ് ദേശീയ സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് സി.കെ ശാക്കിർ സിദ്ധീഖി, ജന.സെക്രട്ടറി കെ തജ്മൽ ഹുസൈൻ, പ്രോഗ്രാം സമിതി ചെയർമാൻ മുഷ്താഖ് സഖാഫി, കൺവീനർ അനസ് കാരിപ്പറമ്പ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഡിവിഷനുകളിലെ സമിതി ചെയർമാൻ, കൺവീനർ, കോഡിനേറ്റർമാരാണ് പ്രതിനിധികൾ. ഈ മാസം 27 നകം 12 ഡിവിഷൻ ശിൽപ്പശാലകളും ജൂൺ അഞ്ചിനകം 82 സെക്ടർ ശിൽപ്പശാലകളും നടക്കും.

സാഹിത്യോത്സവ് മത്സരങ്ങൾക്ക് മുന്നോടിയായി കാൽ ലക്ഷം ഫാമിലി സാഹിത്യോത്സവുകൾ ഈ മാസം 31 ന് പൂർത്തിയാകും. ജൂൺ ഒന്ന് മുതൽ മുപ്പത് വരെ ബ്ലോക്ക്, യൂണിറ്റ് സാഹിത്യോത്സവുകളും ജൂലൈ ഒന്ന് മുതൽ ഇരുപത് വരെ സെക്ടർ സാഹിത്യോത്സവുകളും ജൂലൈ 21 മുതൽ ആഗസ്ത് 14 വരെ ഡിവിഷൻ സാഹിത്യോത്സവുകളും നടക്കും.

ഓരോ ഘടകങ്ങളിലും രൂപീകരിക്കുന്ന സമിതികളുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച പ്രവർത്തകരാണ് സാഹിത്യോത്സവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. എല്ലാ ഘടകങ്ങളുടെയും സാഹിത്യോത്സവുകൾക്ക് പണ്ഡിതരും പൗര പ്രമുഖരും നേതൃത്വം നൽകുന്ന സ്വാഗത സംഘങ്ങളാണ് സംവിധാനങ്ങളും വിഭവങ്ങളൊമൊരുക്കുന്നത്.

Latest