Connect with us

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിംമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കയാണ് ദേശീയ അന്വേഷണ ഏജന്‍സി. ഇന്ത്യകണ്ട ഏറ്റവും വലിയ കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താന്‍ നടപടികള്‍ എന്‍ ഐ എ ശക്തമാക്കുകയാണ്. നിലവില്‍ പാക്കിസ്ഥാനിലും ദുബായിയിലുമായി ദാവൂദ് ഇബ്രാഹിമിന് വ്യാപാര ബന്ധങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍ ഐ എ റജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ ഐ എ സ്‌പെഷ്യല്‍ യൂണിറ്റ് 25 ഓളം ഇടങ്ങളില്‍ ഇതുവരെ റെയ്ഡ് നടത്തിയിട്ടുണ്ട്.

1970കളിലെ ബോംബെ നഗരം അടക്കിവാണ ഗുണ്ടാ സംഘങ്ങളിലാണ് ദാവൂദിന്റെ വേരുകള്‍. കരിം ലാല, ഹാജി മസ്താൻ, വരദരാജ മുതലിയാര്‍ തുടങ്ങിയ അധോലോക രാജാക്കന്‍മാര്‍ വാണ ബോംബെ.

 

വീഡിയോ കാണാം