Connect with us

National

പഞ്ചാബില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 24 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

24 വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെന്നും അവരില്‍ ഭൂരിഭാഗവും ഡിസ്ചാര്‍ജ് ചെയ്തതായും പോലീസ് വ്യക്തമാക്കി

Published

|

Last Updated

രൂപ്നഗര്‍| വാതക ചോര്‍ച്ചയെതുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിട്ട സ്വകാര്യ സ്‌കൂളിലെ 24 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

24 വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെന്നും അവരില്‍ ഭൂരിഭാഗവും ഡിസ്ചാര്‍ജ് ചെയ്തതായും പോലീസ് വ്യക്തമാക്കി. കുറച്ച് വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍വ്യക്തമാക്കി.സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു വ്യവസായ യൂണിറ്റില്‍ നിന്നാണ് വാതകം ചോര്‍ന്നതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest