Connect with us

National

ബംഗാളില്‍ തീപിടിത്തത്തില്‍ 20 കടകള്‍ നശിച്ചു

ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

ഹൗറ| പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 20 കടകള്‍ കത്തിനശിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബഗ്നാന്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള രജിസ്ട്രി ഗലിയയിലായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം.

നാല് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും രണ്ട് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു കടയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നതാകാമെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest