Kerala
1500ാം നബിദിനം: മഅ്ദിന് കീഴില്‍ ഹജ്ജ്, ഉംറ നിര്‍വഹിച്ചവരുടെ സംഗമം 20ന്
ചരിത്ര പ്രഭാഷണം, ഓര്‍മകള്‍ പങ്കുവെക്കല്‍, പുസ്തക പ്രകാശനം, റബീഅ് കിറ്റ് വിതരണം, പ്രാര്‍ഥനാ സദസ്സ്, മരണപ്പെട്ടവര്‍ക്ക് പ്രത്യേക പ്രാര്‍ഥന എന്നിവ നടക്കും

മലപ്പുറം | പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ 1500ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മക്ക മദീന സന്ദര്‍ശിച്ചവരുടെ വിപുലമായ സംഗമം അടുത്ത മാസം 20ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ മഅ്ദിന്‍ ക്യാമ്പസില്‍ നടക്കും. ചരിത്ര പ്രഭാഷണം, ഓര്‍മകള്‍ പങ്കുവെക്കല്‍, പുസ്തക പ്രകാശനം, റബീഅ് കിറ്റ് വിതരണം, പ്രാര്‍ഥനാ സദസ്സ്, മരണപ്പെട്ടവര്‍ക്ക് പ്രത്യേക പ്രാര്‍ഥന എന്നിവ നടക്കും. പരിപാടിക്ക് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇതുവരെ അരലക്ഷത്തിലേറെ പേര്‍ ഹജ്ജ്, ഉംറ മദീന സിയാറ എന്നിവ നിര്‍വഹിച്ചിട്ടുണ്ട്.
പരിപാടിയുടെ വിജയത്തിനായി സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി (ചെയര്‍മാന്‍), ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (ജനറല്‍ കണ്‍വീനര്‍), അഷ്‌റഫ് സഖാഫി പൂപ്പലം (കൊ ഓര്‍ഡിനേറ്റര്‍), സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, അബൂബക്കര്‍ സഖാഫി അരീക്കോട് (വൈസ്‌ചെയര്‍മാന്‍), സ്വാലിഹ് സഖാഫി അന്നശ്ശേരി, സ്വാലിഹ് ഫൈസാനി ചങ്കുവെട്ടി (കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന 313 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും: 9633396001, 8089396001