Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രി 15 മിനുട്ട് വൈദ്യുതി നിയന്ത്രണം

ദേശീയ ഗ്രിഡില്‍ നിന്നുളള വൈദ്യുതി ലഭ്യതയില്‍ കുറവുളളതിനാലാണ് നിയന്ത്രണമെന്ന് കെ എസ് ഇ ബി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.30നും രാത്രി 11.30നും ഇടയില്‍ 15 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന് കെഎസ്ഇബി അറിയിച്ചു. ദേശീയ ഗ്രിഡില്‍ നിന്നുളള വൈദ്യുതി ലഭ്യതയില്‍ കുറവുളളതിനാലാണ് നിയന്ത്രണമെന്ന് കെ എസ് ഇ ബി വ്യക്തമാക്കി. നഗരപ്രദേശങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകതയില്‍ ഉണ്ടായിട്ടുളള വര്‍ദ്ധനവ് കൊണ്ടും താപവൈദ്യുത ഉല്‍പാദനത്തിലുണ്ടായിട്ടുളള കുറവുകൊണ്ടും ആകെ വൈദ്യുതി ആവശ്യകതയില്‍ 10.7 ജിഗാവാട്ടിന്റെ കുറവാണ് ഉണ്ടായിട്ടുളളത്. വൈകിട്ട് 6.30 മുതല്‍ 11.30 വരെ 4580 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് സംസ്ഥനത്ത് ഇന്ന് പ്രതിക്ഷിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കുന്നതിനായി എല്ലാ ഉപഭോക്താക്കളും വൈകിട്ട് 6.30 മുതല്‍ 11.30 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു.

നിലവില്‍ 14 സംസ്ഥാനങ്ങളില്‍ ഒരു മണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രപ്രദേശില്‍ നിന്നും സംസ്ഥാനത്തേയ്ക്ക് എത്തുകയും കോഴിക്കോട് താപവൈദ്യുത നിലയം പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനുളളില്‍ സാധാരണ നില കൈവരുന്നതാണെന്നും കെ എസ് ഇ ബി അറിയിച്ചു.

---- facebook comment plugin here -----

Latest