Connect with us

Malappuram

മഞ്ചേരി മെഡിക്കൽ കോളജിന് 10 കോടിയുടെ ഭരണാനുമതി; കേരള മുസ്‌ലിം ജമാഅത്ത് ഇടപെടൽ ഫലപ്രാപ്തിയിലേക്ക്

നേരത്തെ മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കാരണം രോഗികളും മറ്റ് ബന്ധപ്പെട്ടവരു മനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രിക്കും ജില്ല ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാനും വിവിധ സമയങ്ങളിൽ നിവേദനം നൽകുകയും നേരിൽ കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

Published

|

Last Updated

മലപ്പുറം | മഞ്ചേരി മെഡിക്കൽ കോളേജിന്റെ അടിസ്ഥാന വികസനത്തിനായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിൽ സന്തുഷ്ടിച്ച് പ്രകടപ്പിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി. നേരത്തെ മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കാരണം രോഗികളും മറ്റ് ബന്ധപ്പെട്ടവരു മനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രിക്കും ജില്ല ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാനും വിവിധ സമയങ്ങളിൽ നിവേദനം നൽകുകയും നേരിൽ കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

കൂടാതെ കഴിഞ്ഞ ബഡ്ജറ്റിൽ ജില്ലയ്ക്കു പൊതുവായും മെഡിക്കൽ കോളെജിനും തിരെ ഫണ്ടനുവദിക്കാത്തതിൽ ഉടനടി ഇടപെടണമെന്നാവശ്യപ്പെട്ടു ധനകാര്യ മന്ത്രിക്കും നിവേദനം നൽകി. ഇതിനു ധനകാര്യ വകുപ്പിൽ നിന്നും ജില്ല കമ്മറ്റിക്ക് മെഡിക്കൽ കോളേജിനാ വശ്യമായ ഫണ്ട് അനുവദിക്കുമെന്ന് കാണിച്ച് കത്തും ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ആരോഗ്യമന്ത്രിയും ഇക്കാര്യത്തൽ അനുകൂലമായ തീരുമാനമുണ്ടാക്കുമെന്നും ജില്ല ജനറൽ സെക്രട്ടറി പി.എം മുസ്തഫ കോഡൂർ നൽകിയ നിവേദനത്തിന് മറുപടിയായി നൽകിയത്.

അതി നൂതന എം.ആർ.ഐ സ്കാനിംഗ് ഉൾപെടെയുള്ള വസ്ഥാപിക്കാനാണ് ഇപ്പോൾ 10 കോടിയും നേരത്തെ 61കോടി രൂപ പദ്ധതി – പദ്ധതിയേതര ചിലവുകൾക്കുമായാണ് വകയിരുത്തിയിട്ടുള്ളത്.

Latest