Connect with us

Eranakulam

പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പുലർച്ചെ ജാമ്യം

ഇതോടെ ഏഴ് മണിക്കൂറോളം നീണ്ട ഉപരോധം യൂത്ത് കോൺഗ്രസ് അവസാനിപ്പിച്ചു.

Published

|

Last Updated

കൊച്ചി | നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മണിക്കൂറുകൾ പാലാരിവട്ടം സ്റ്റേഷൻ ഉപരോധിച്ചതിനു പിന്നാലെ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയയോടെയാണ് കസ്റ്റഡിയിലെടുത്ത വരെ ജാമ്യത്തിൽ വിട്ടത്. ഇതോടെ ഏഴ് മണിക്കൂറോളം നീണ്ട ഉപരോധം യൂത്ത് കോൺഗ്രസ് അവസാനിപ്പിച്ചു.

ഇന്നലെ രാത്രി 8 മണിയോടെയാണ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപിയുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ സമരം തുടങ്ങിയത്. പ്രവർത്തകരെ വിട്ടുകിട്ടാതെ പിരിഞ്ഞു പോകില്ലെന്ന ഉറപ്പിൽ മുദ്രാവാക്യം വിളികളുമായി ഉപരോധം തുടർന്നതോടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷവും ഉണ്ടായിരുന്നു. പിരിഞ്ഞു പോയില്ലെങ്കിൽ തല്ലുമെന്ന് എസ് ഐ ഭീഷണി മുഴക്കി എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന് ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഇതിനിടെ പേഅലീസ് ചർച്ചക്ക് തയാറായില്ലെന്ന്​ ആരോപിച്ച് ഒരുവിഭാഗം പ്രവർത്തകർ റോഡും ഉപരോധിച്ചിരുന്നു.

സി പി എം നേതാക്കളുടെ സമ്മർദം കാരണമാണ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തത് എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

Latest