Connect with us

congress protest

കണ്ണൂര്‍ ഗസ്റ്റൗസിലേക്ക്‌ യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

Published

|

Last Updated

കണ്ണൂര്‍ |  മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിച്ച കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഗസ്റ്റൗസിന് മുമ്പില്‍ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.

സംഘര്‍ഷം കണക്കിലിടുത്ത് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പെടുത്തിയത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ തളിപ്പറമ്പില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മന്ന മുതല്‍ പൊക്കുണ്ട് വരെ രാവിലെ 9 മുതല്‍ 12 വരെ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി. വാഹനങ്ങള്‍ വഴിതിരിച്ച് വിടും. ആംബുലന്‍സുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

 

---- facebook comment plugin here -----

Latest