Connect with us

Kerala

ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

ചിറ്റാര്‍ കാരികയം പള്ളിപ്പറമ്പില്‍ വീട്ടില്‍ സതീഷ് (38) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ കാരികയം പള്ളിപ്പറമ്പില്‍ വീട്ടില്‍ സതീഷ് (38) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവം. പെരുനാട് കക്കാട്ടുകോയിക്കല്‍ ശ്രീധര്‍മ്മശാസ്തക്ഷേത്രത്തിനുള്ളില്‍ തിരുവാഭരണ ചാര്‍ത്ത് മഹോത്സവത്തിനിടെ, ബന്ധുവിനൊപ്പം ദര്‍ശനത്തിന് ക്യൂ നിന്ന യുവതിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. കൈ തട്ടിമാറ്റിയപ്പോള്‍ പിന്നെയും പ്രതി ലൈംഗികാതിക്രമം നടത്തി.

തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ യുവതി സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. എസ് ഐ. എ ആര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പെരുനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

---- facebook comment plugin here -----

Latest