Kerala
അയല്‍വാസിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ആക്രമണം കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വിരോധത്തില്‍

പത്തനംതിട്ട |കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വിരോധത്താല്‍
അയല്‍വാസിയായ ബന്ധുവിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൂവയൂര്‍ തെക്ക് പാണ്ടിമലപ്പുറം നന്ദു ഭവനില്‍ ചന്ദു എന്ന വൈഷ്ണവ്(23) ആണ് അറസ്റ്റിലായത്.
തൂവയൂര്‍ തെക്ക് പാണ്ടിമലപ്പുറം പുത്തന്‍പുരയില്‍ വീട്ടില്‍ ഹരിഹരന്‍(43) നാണ് പരുക്കേറ്റത്. എസ് ഐ ആര്‍ ശ്രീകുമാര്‍, ഏ എസ് ഐ രവികുമാര്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.
---- facebook comment plugin here -----