Connect with us

Kerala

സിവില്‍ സര്‍വീസ് രാജിവച്ച് യുവാവ് തമിഴ് രാഷ്ട്രീയത്തിലേക്ക്

ബിഹാര്‍ കേഡര്‍ ഐ ആര്‍ എസ് ഉദ്യോഗസ്ഥനായ തമിഴ്‌നാട് സ്വദേശി കെ ജി അരുണ്‍രാജ് ആണ് രാജിവച്ചത്

Published

|

Last Updated

പാറ്റ്‌ന | സിവില്‍ സര്‍വീസ് രാജിവച്ച് യുവാവ് തമിഴ് രാഷ്ട്രീയത്തിലേക്ക്. ബിഹാര്‍ കേഡര്‍ ഐ ആര്‍ എസ് ഉദ്യോഗസ്ഥനായ തമിഴ്‌നാട് സ്വദേശി കെ ജി അരുണ്‍രാജ് ആണ് രാജിവച്ചത്. സേലം സ്വദേശി ആയ അരുണ്‍രാജിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.

തമിഴ്നാട് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന നടന്‍ വിജയുടെ രാഷ്ട്രീയ കക്ഷി തമിഴക വെട്രി കഴകത്തില്‍ ഇദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സൂചന. നേരത്തേ തന്നെ ഇദ്ദേഹം വിജയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നിരുന്നു.

 

 

Latest