Connect with us

Kerala

ചെങ്കല്‍പ്പണയിലുണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളി മരിച്ചു

അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് മരിച്ചത്

Published

|

Last Updated

കണ്ണൂര്‍ | പയ്യന്നൂരില്‍ ചെങ്കല്‍പ്പണയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് മരിച്ചത്. പയ്യന്നൂര്‍ ഒയോളത്താണ് അപകടം ഉണ്ടായത്.ടിപ്പര്‍ ഡ്രൈവര്‍ ജിതിനു പരിക്കേറ്റു. കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്.

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നാളെ മുതല്‍ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. 24,25,26 തീയതികളിലാണ് കണ്ണൂര്‍ പൈതല്‍മല ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പ്രവേശനം നിരോധിച്ചിരിക്കുന്നത്. ജില്ലയില്‍ റെഡ് അലേര്‍ട്ട് മുന്നറിയിപ്പുള്ള പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാളെ മുതല്‍ വരുന്ന നാല് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പും നിലവിലുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Latest