Kerala
നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു
പ്രഭാതസവാരിക്കിറങ്ങിയ രണ്ടുപേര്‍ക്കു നേരെയും തെരുവ് നായ ആക്രമണം.

പാലക്കാട് | നാലു വയസ്സുകാരനെതിരെ തെരുവുനായ ആക്രമണം. കാഞ്ഞിരപ്പുഴ ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ മകന്‍ ധ്യാനിനാണ് നായയുടെ കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.
വീടിന്റെ ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു തെരുവുനായ ആക്രമണം. കരച്ചില്‍ കേട്ട് വീട്ടിലുള്ളവര്‍ ഓടിയെത്തിയാണ് കുട്ടിയെ നായയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മുഖത്ത് ഉള്‍പ്പെടെ പരുക്കേറ്റ കുട്ടിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒറ്റപ്പാലത്ത് പ്രഭാതസവാരിക്കിറങ്ങിയ രണ്ടുപേര്‍ക്കു നേരെയും തെരുവ് നായ ആക്രമണമുണ്ടായി. മായന്നൂര്‍ സ്വദേശികളായ കോമളവല്ലി, റഷീദ് എന്നിവരെയാണ് നായ കടിച്ചത്.
---- facebook comment plugin here -----