Kerala
കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കേ ഭാര്യയെ ദേഹോപദ്രവമേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
കുളക്കട മാവടി പൂവറ്റൂര്‍ കിരിക്കല്‍ പടിഞ്ഞാറേപുരം വീട്ടില്‍ സുഭാഷ് (49) നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

അടൂര്‍ | കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കേ, ഭാര്യയെ വീട്ടില്‍ തടഞ്ഞുവച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച ഭര്‍ത്താവിനെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട മാവടി പൂവറ്റൂര്‍ കിരിക്കല്‍ പടിഞ്ഞാറേപുരം വീട്ടില്‍ സുഭാഷ് (49) നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഏനാത്ത് ഇളങ്കമംഗലം ചാലുവിള കൃഷ്ണാലയം വീട്ടില്‍ അംബികയ്ക്കാണ് കഴിഞ്ഞ 20ന് മര്‍ദനമേറ്റത്. അംബിക അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അംബിക 2021 മുതല്‍ സുഭാഷിനൊപ്പം താമസിച്ചു വരികയായിരുന്നു. 2024 ലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. കുടുംബപരമായി ലഭിച്ച വസ്തുവില്‍ വീടുവച്ചാണ് ഇവര്‍ താമസിച്ചിരുന്നത്.
ഭര്‍ത്താവ് ദേഹോപദ്രവവും മാനസിക പീഡനവും തുടര്‍ന്നപ്പോള്‍, സഹിക്കവയ്യാതെ അംബിക അടൂര്‍ ജെ എഫ് എം കോടതിയില്‍ ഹരജി നല്‍കി. തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും സംരക്ഷണ ഉത്തരവ് കോടതി പുറപ്പെടുവിച്ചു. ഇത് നിലനില്‍ക്കേയാണ് വീട്ടില്‍ അതിക്രമിച്ചു കടന്ന് മര്‍ദിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്‌പെക്ടര്‍ അമൃത് സിംഗ് നായകത്തിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ. ആര്‍ ശ്രീകുമാര്‍, എസ് സി പി ഒ. അഞ്ജു എസ് കുറുപ്പ് എന്നിവര്‍ പോലീസ് നടപടിക്ക് നേതൃത്വം നല്‍കി.