Connect with us

Idukki

മദ്യം കഴിച്ച് യുവാവ് മരിച്ചത് കൊലപാതകം; മദ്യത്തിൽ വിഷം കലർത്തിയ ബന്ധു പിടിയിൽ

കുഞ്ഞുമോന്റെ സുഹൃത്ത് മനോജിനെ കൊലപ്പെടുത്താനാണ് സുധീഷ് പദ്ധതിയിട്ടത്.

Published

|

Last Updated

ഇടുക്കി | അടിമാലിയില്‍ ബന്ധു നൽകിയ മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മദ്യത്തിൽ കീടനാശിനി കലർത്തി നൽകിയതായി പോലീസ് കണ്ടെത്തി. മദ്യം നൽകിയ, മരിച്ച കുഞ്ഞുമോന്റെ സുഹൃത്ത് സുധീഷ് കുറ്റം സമ്മതിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുഞ്ഞുമോന്റെ സുഹൃത്ത് മനോജിനെ കൊലപ്പെടുത്താനാണ് സുധീഷ് പദ്ധതിയിട്ടത്. ഇതനുസരിച്ച് ബീവറേജിൽ നിന്ന് മദ്യം വാങ്ങുകയും സിറിഞ്ച് വഴി അതിലേക്ക് കീടനാശിനി അടിച്ചുകയറ്റുകയുമായിരുന്നു. തുടർന്ന് വഴിയിൽ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് മദ്യക്കുപ്പി കുഞ്ഞുമോനും സുഹൃത്തുക്കൾക്കും നൽകി. ഇത് കുടിച്ച അനിൽകുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ അവശനിലയിലാവുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞുമോൻ മരിച്ചത്.

ബീവറേജിൽ നിന്ന് വാങ്ങിയ മദ്യത്തിൽ വിഷം കലർത്തിയിരുന്നുവെന്ന് സുധീഷ് പോലീസിനോട് സമ്മതിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തങ്ങൾക് മദ്യക്കുപ്പി നൽകിയത് സുധീഷ് ആണെന്ന് ഇവർ പോലീസിന് മൊഴി നൽകിയിരുന്നു.

വഴിയിൽ കിടന്നുകിട്ടിയതെന്നു പറ‍ഞ്ഞ് ബന്ധു നല്‍കിയ മദ്യം കഴിച്ച യുവാവ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. മദ്യത്തില്‍ കീടനാശിനി ചേര്‍ത്തിരുന്നതായി കണ്ടെത്തിയിരുന്നു. സുധീഷ് മദ്യം വാങ്ങി സിറിഞ്ച് ഉപയോഗിച്ച് കീടനാശിനി മദ്യക്കുപ്പിയില്‍ ഒഴിച്ചാണ് കൊല നടത്തിയത്.

---- facebook comment plugin here -----

Latest