Kerala
യുവതിയെ പിന്തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് തള്ളിയിട്ട യുവാവ് അറസ്റ്റില്‍
ഹോട്ടലിന് മുന്നില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ട നാട്ടുകാര്‍ പിടികൂടുകയായിരുന്നു

മല്ലപ്പള്ളി | രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോയ യുവതിയെ പിന്തുടര്‍ന്നെത്തി പുറത്ത് പിടിച്ച് തള്ളിയിട്ട് പരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വായ്പൂര്‍ കോട്ടാങ്ങല്‍ പുത്തന്‍പുരയില്‍ വിഷ്ണു മോന്‍(20) ആണ് അറസ്റ്റിലായത്.
വായ്പൂര്‍ സ്വദേശിനിയെ ഈമാസം 16ന് രാത്രി 8.45ന് ശാസ്താംകോയിക്കല്‍ വെച്ചാണ് ഇയാള്‍ ആക്രമിച്ചത്. മല്ലപ്പള്ളിയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ജോലി ചെയ്യുന്ന ഹോട്ടലിന് മുന്നില്‍ നിന്ന് സ്ത്രീകളെ ശല്യം ചെയ്യുന്നതായി കണ്ട നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ 16ന് രാത്രി യുവതിയെ ആക്രമിച്ചതും താനാണെന്ന് സമ്മതിച്ചു.
തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.