Connect with us

Kerala

കൂറത്ത് തങ്ങള്‍ ഒന്നാം ഉറൂസ് മുബാറകിന് പ്രൗഢ സമാപനം

സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

പുത്തൂര്‍ | ജാതി മത വൈജാത്യമന്യേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ലക്ഷങ്ങളുടെ മഹാ സംഗമം തീര്‍ത്ത് അന്നദാന വിതരണത്തോടെ ഖുര്‍റത്തുസ്സാദാത്ത് സയ്യിദ് ഫളല്‍ കോയമ്മ തങ്ങളുടെ ഒന്നാം ഉറൂസിന് പ്രൗഢ സമാപനം. അഞ്ച് ദിനങ്ങളില്‍ ആത്മീയ വൈജ്ഞാനികമായി നടന്ന വൈവിധ്യ സെഷനുകളില്‍ കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രസ്ഥാനിക രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ചു.

സമാപന സമ്മേളനത്തില്‍ അസ്സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ അനുസ്മരണ പ്രഭാഷണവും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണവും നടത്തി. സയ്യിദ് ഹസന്‍ ഹംദാന്‍ ചിശ്തി അജ്മീര്‍ മുഖ്യാതിഥിയായി.

പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഓലമുണ്ട മഹ്മൂദുല്‍ ഫൈസി, സി മുഹമ്മദ് ഫൈസി, കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍, മുഹമ്മദലി സഖാഫി കട്ടുപ്പാറ, സിദ്ധീഖ് മോണ്ടുഗോളി പ്രസംഗിച്ചു. സമാപന കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് അബ്ദുറഹ്മാന്‍ മസ്ഊദ് തങ്ങള്‍ കൂറ നേതൃത്വം നല്‍കി.

സയ്യിദ് അലവി ജലാലുദ്ദീന്‍ തങ്ങള്‍ ഉജിരെ, സയ്യിദ് അബൂബക്കര്‍ സിദ്ദീഖ് തങ്ങള്‍ തീര്‍ഥഹള്ളി, സയ്യിദ് മുഹ്‌ളാര്‍ മുസ്അബ് തങ്ങള്‍ അല്‍ ബുഖാരി, ടി എം മുഹ്‌യിദ്ദീന്‍ സഖാഫി തോക്കെ, കെ കെ മുഹ്‌യിദ്ദീന്‍ സഖാഫി സൂരിബൈലു, അബൂ സുഫ്യാന്‍ ഇബ്രാഹിം മദനി, ഹാരിസ് ഹാജി മാട്ടൂല്‍, നാസിം ഹാജി പയ്യന്നൂര്‍, മുഹമ്മദ് മുസ്ലിയാര്‍ നുച്ചിയാട്, ശാക്കിര്‍ ഹാജി, അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, പി എ ബഷീര്‍ സഅദി ബാംഗ്ലൂര്‍, ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി, ഹാഫിസ് സുഫ്യാന്‍ അല്‍കാമില്‍ സഖാഫി, ജമാലുദ്ദീന്‍ വിട്‌ല ബഹ്റൈന്‍, നസീര്‍ കൂറത്ത്, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച സംബന്ധിച്ചു. തുടര്‍ന്ന് ലക്ഷങ്ങള്‍ക്ക് അന്നദാനം നല്‍കി.

 

---- facebook comment plugin here -----

Latest