National
'ഗ്യാനേഷ് കുമാറിന് ശേഷം നിങ്ങൾ...'; മോദിക്കും അമിത്ഷാക്കും മുന്നറിയിപ്പ് നൽകി രാഹുൽ ഗാന്ധി
ഗ്യാന്വേഷ് കുമാർ സ്ഥാനത്തുനിന്ന് നീക്കപ്പെടുകയും ജയിലിൽ പോവുകയും ചെയ്യുമെന്ന് രാഹുൽ
ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ശക്തമായ മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരുവരും നിയമത്തിന് മുന്നിൽ മറുപടി പറയേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് ശേഷം അടുത്തയാൾ നിങ്ങൾ ആയിരിക്കുമെന്ന് രാഹുൽ പറഞ്ഞു. ഡൽഹിയിലെ രാംലീലാ മൈതാനിയിൽ നടന്ന ഇന്ത്യ മുന്നണിയുടെ (INDIA Bloc) റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നരേന്ദ്ര മോദിയെയോ, അമിത് ഷായെയോ, ഗ്യാനേഷ് കുമാറിനെയോ ഞങ്ങൾ വെറുക്കുന്നില്ല. സ്നേഹത്തിന്റെ കട തുറക്കുന്നവരാണ് ഞങ്ങൾ, വെറുപ്പിന്റെയല്ല. ഞങ്ങൾ അഹിംസയുടെ ആളുകളാണ്. എനിക്ക് ശത്രുവില്ല. നരേന്ദ്ര മോദിയോ, അമിത് ഷായോ, ഗ്യാനേഷ് കുമാറോ ഇല്ല. പക്ഷേ ഇന്ത്യയിലെ ഓരോ പൗരന്റെയും ശബ്ദം എനിക്ക് മതത്തേക്കാൾ പ്രധാനമാണ്. അതാണ് എന്റെ മതം. ഞങ്ങൾ അക്രമം ഉപയോഗിക്കില്ല, ആരെയും ഉപദ്രവിക്കില്ല, വിദ്വേഷം പ്രചരിപ്പിക്കില്ല. ഞങ്ങൾ സ്നേഹത്തോടെ പ്രവർത്തിക്കും. പക്ഷേ, ഭരണഘടനയെ നശിപ്പിക്കാൻ നിങ്ങളെ ഞങ്ങൾ അനുവദിക്കില്ല’ – രാഹുൽ ഉറച്ച സ്വരത്തിൽ പറഞ്ഞു.
#WATCH | INDIA bloc mega rally | Delhi: Lok Sabha LoP Rahul Gandhi says, “We do not hate Narendra Modi, Amit Shah or Gyanesh Kumar. We are people who open the shop of love, not hatred. We are people of non-violence. For me, there is no enemy. Neither Narendra Modi, nor Amit Shah, nor Gyanesh Kumar. But the voice of every citizen of India is more important to me, even more important than religion. That is my religion. We will not use violence, we will not harm anyone and we will not spread hatred. We will work with love. But we will not let you destroy the Constitution. No matter what happens, we will not let it happen.” (Source: ANI/Congress)
— ANI (@ANI) November 1, 2026
ഗ്യാന്വേഷ് കുമാർ സ്ഥാനത്തുനിന്ന് നീക്കപ്പെടുകയും ജയിലിൽ പോവുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലൂടെയും വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയതിലൂടെയും ബി ജെ പി വിവിധ സംസ്ഥാനങ്ങളിലും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ട് ചോർച്ച നടത്തിയതായി അദ്ദേഹം ആരോപിച്ചു.
മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലും വോട്ട് ചോർച്ച നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ജനാധിപത്യം തകർക്കാനോ ഭരണഘടനയെ അട്ടിമറിക്കാനോ ഇന്ത്യ മുന്നണി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:
Congress leader Rahul Gandhi warned PM Modi and Amit Shah that they will face justice for alleged vote theft. Speaking at a Delhi rally, he targeted CEC Gyanesh Kumar and accused the BJP of rigging elections through EVMs.




