Connect with us

National

ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടക്കണം: തേജസ്വി യാദവ്

ഗ്യാനേഷ് രാജിവെക്കുംവരെ സമരമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

Published

|

Last Updated

ന്യൂഡല്‍ഹി |  വോട്ടുകൊള്ളയ്‌ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാസഖ്യത്തിന്റെ മഹാ റാലിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്. ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മോദിയുടെ കൈയ്യിലെ കളിപ്പാവയാണ് ഗ്യാനേഷ്. ഗ്യാനേഷ് കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. ഈ പോരാട്ടം രാജ്യത്തെ വോട്ടര്‍മാരും രാജ്യത്തെ വഞ്ചിക്കുന്നവരും തമ്മിലാണ്. നരേന്ദ്രമോദിയുടെ കീഴില്‍ ജനാധിപത്യം അവശേഷിക്കുന്നില്ല.വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്നും തേജസ്വി യാദവ് രാംലീലാ മൈതാനത്ത് നടക്കുന്ന ചലോ ദില്ലി മഹാറാലിയില്‍ പറഞ്ഞു. അതേസമയം, ഗ്യാനേഷ് രാജിവെക്കുംവരെ സമരമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ ഞങള്‍ പുറത്താക്കും.പിന്നാലെ മോദിയെയും, എവിടെ ഒളിച്ചിരുന്നാലും തുരത്തും- ഖര്‍ഗെ പറഞ്ഞു.

Content Highlights: Tejashwi Yadav demanded a treason case against Chief Election Commissioner Gyanesh Kumar during the INDIA alliance rally in Delhi. Congress President Mallikarjun Kharge affirmed the protest will continue until the CEC resigns. Leaders strongly criticized PM Narendra Modi and the government.

Latest