Connect with us

Kerala

നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി

യാത്രികരായ അഞ്ച് പേരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു

Published

|

Last Updated

തിരുവല്ല | കനത്ത മഴയില്‍ റോഡില്‍ നിന്നും തെന്നി മാറി നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറി. എം സി റോഡിലെ കുറ്റൂര്‍ തൊണ്ടറ പാലത്തില്‍ പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. തമിഴ്നാട് സ്വദേശികളായ നാല് പേര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ല.

മുന്‍വശം പൂര്‍ണമായും തകര്‍ന്ന കാര്‍ ക്രെയിന്‍ എത്തിച്ച് സ്ഥലത്തുനിന്നും നീക്കി. കൈവരിയില്‍ റിഫ്ലക്ടര്‍ സ്ഥാപിക്കാത്തത് മൂലം നിരവധി വാഹനങ്ങള്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest