Kerala
ഭാര്യയെയും മകളെയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ഗുരുതരമായി പരുക്ക് പറ്റിയ പ്രിയയും മകളും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പത്തനംതിട്ട | ഭാര്യയെയും മകളെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അരുവാപ്പുലം അണപ്പടി ചെമ്പകത്തുകാലാപ്പടി ചെമ്പിലാക്കല്‍ വീട്ടില്‍ ആര്‍ ബിജുമോന്‍ (43) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പ്രിയക്കും (38) മൂത്തമകള്‍ ദേവിക(17)കക്കുമാണ് പരുക്കേറ്റത്.
യുവാവ് വീട്ടിലെത്തി ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. വെപ്രാളത്തോടെ മുഖം കഴുകാന്‍ തുനിഞ്ഞ പ്രിയയുടെ അരികിലെത്തിയ ഇയാള്‍ കയിലിരുന്ന ചുറ്റിക കൊണ്ട് ഇടതുകണ്ണിനു മുകളില്‍ അടിച്ചുതലയോട്ടി പൊട്ടിച്ചു. തടസം പിടിക്കാനെത്തിയ മകളുടെ തലക്ക് പിന്നില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചുപരിക്കേല്‍പ്പിച്ചു. നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്കോടിയ ഇരുവരെയും മുറ്റത്തുകിടന്ന സൈക്കിള്‍ പമ്പ് കൊണ്ട് തലയ്ക്കും കൈയ്ക്കും അടിക്കുകയും ചെയ്തു. ഗുരുതരമായി പരുക്ക് പറ്റിയ പ്രിയയും മകളും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ് ഐ പി കെ പ്രഭ, എസ് സി പി ഒ ടി സുബിന്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.