Connect with us

Kerala

ലോകകപ്പ് സന്നാഹ മത്സരം; ഇന്ത്യ-നെതര്‍ലാന്‍ഡ് പോരാട്ടം ഇന്ന് തിരുവനന്തപുരത്ത്

അവസാന സന്നാഹ മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇന്ന് വേദിയാകും.

Published

|

Last Updated

തിരുവനന്തപുരം | ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇന്ന് വേദിയാകും. മത്സരത്തില്‍ ടീം ഇന്ത്യ നെതര്‍ലാന്‍ഡ്സിനെ നേരിടും. ഉച്ചക്ക് രണ്ടിനാണ് മത്സരം.

ആദ്യ പരിശീലന മത്സരം ഗുവാഹാത്തിയില്‍ സെപ്റ്റംബര്‍ 30-ന് ഇംഗ്ലണ്ടുമായി തീരുമാനിച്ചിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് കളി ഉപേക്ഷിക്കുകയായിരുന്നു.

.ഇന്ത്യന്‍ ടീമിനൊപ്പം വിരാട് കോഹ്ലി പരിശീലന മത്സരത്തിന് ഇറങ്ങാന്‍ സാധ്യതയില്ല. തിങ്കളാഴ്ച വൈകിട്ടു വരെ കോഹ്ലി തിരുവനന്തപുരത്തെത്തിയിട്ടില്ല. ഇന്നലെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ടീം ഇന്ത്യ പരിശീലനത്തിന് ഇറങ്ങിയിരുന്നു.