Ongoing News
പാറശാലയില്‍ പാറ വീണ് സ്ത്രീക്ക് ഗുരുതര പരുക്ക്
വീടിനു പുറത്തുള്ള ശുചിമുറിയില്‍ കയറുന്നതിനിടയില്‍ പാറ മുകളില്‍ നിന്നും അടര്‍ന്നു വീഴുകയായിരുന്നു
തിരുവനന്തപുരം | പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് പതിച്ച് സ്ത്രീക്ക് ഗുരുതര പരുക്ക്. വീടിനോട് ചേര്‍ന്നുള്ള പാറയാണ് അടര്‍ന്ന് വീണ് പാറശ്ശാല സ്വദേശിയായി രാജകുമാരി(50)ക്കാണ് പരുക്കേറ്റത്.
പുലര്‍ച്ചെ അഞ്ചരയോടെ വീടിനു പുറത്തുള്ള ശുചിമുറിയില്‍ കയറുന്നതിനിടയില്‍ പാറ മുകളില്‍ നിന്നും അടര്‍ന്നു വീഴുകയായിരുന്നു.ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പാറയുടെ ഇടയില്‍ പെട്ടു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. രാജകുമാരിയെ പാറശ്ശാല ആശുപത്രിയിലേക്ക് മാറ്റി
---- facebook comment plugin here -----





