Kerala
അട്ടപ്പാടി ചുരത്തില്‍ മരം വീണ് ആംബുലന്‍സ് കുടുങ്ങി; രോഗി മരിച്ചു
വെന്റിലേറ്ററിലായിരുന്നു സജീവ് കുമാര്‍.
അട്ടപ്പാടി| അട്ടപ്പാടി ചുരത്തില്‍ മരം വീണ് ആംബുലന്‍സ് കുടുങ്ങിയതിനെ തുടര്‍ന്ന് ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാര്‍ (25) ആണ് മരിച്ചത്. വെന്റിലേറ്ററിലായിരുന്നു സജീവ് കുമാര്‍.
കടുത്ത പനിയും ശ്വാസം മുട്ടലുമായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ചുരത്തില്‍ മന്ദംപ്പൊട്ടിക്ക് സമീപം മരം വീണ് ഒരു മണിക്കൂര്‍ ചുരത്തില്‍ കുടുങ്ങിയതോടെ ചികിത്സ വൈകുകയായിരുന്നു.
Content Highlights:
A 25-year-old tribal youth named Sajeev Kumar died after his ventilator ambulance got stranded due to a tree falling at Attappady Churam. He was being shifted from Kottathara Tribal Hospital to Thrissur Medical College due to severe fever and breathing difficulties. The medical delay lasted for an hour.







