Connect with us

National

ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം; മൂന്ന് പേര്‍ മരിച്ചു

കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നാണ് തീ പടര്‍ന്നത്.

Published

|

Last Updated

ഡല്‍ഹി| ഡല്‍ഹിയെ നടുക്കി വീണ്ടും തുഗ്ലക്കാബാദില്‍ ഉണ്ടായ വന്‍ തീപിടുത്തം. സംഭവത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ നിരവധി പേരെ കെട്ടിടത്തില്‍ നിന്നും രക്ഷപെടുത്തി.

സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന്‍ഷനില്‍ മധ്യം മാര്‍ഗ്ഗിലെ ‘നയാ താര’ അപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള ഗലി നമ്പര്‍ ഒന്നിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഞ്ച്‌നില കെട്ടിടമാണിത്.

കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നാണ് തീ പടര്‍ന്നത്. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് സ്‌കൂട്ടറുകള്‍, രണ്ട് മോട്ടോര്‍ സൈക്കിളുകള്‍, ഒരു സൈക്കിള്‍ എന്നിവ പൂര്‍ണ്ണമായി നശിച്ചു.

വാഹനങ്ങള്‍ കത്തിയതിനെ തുടര്‍ന്നുണ്ടായ കനത്ത വിഷപ്പുക കെട്ടിടത്തിലേക്ക് അതിവേഗം വ്യാപിച്ചു. ഇതോടെ ഉറങ്ങിക്കിടന്ന താമസക്കാര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനായെത്തി ഇവരെ രക്ഷിച്ചു.

Content Highlights:
A massive fire in a five-story building at Tughlakabad Extension in Delhi claimed three lives early this morning. The blaze started from vehicles parked in the ground floor parking area and quickly spread dense smoke upward. Fire force personnel and local police rescued several residents trapped inside the building.

Latest