Kerala
കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ന്റില്‍ സീലിങ് അടര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരുക്ക്
യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്.
കോഴിക്കോട്| കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ന്റില്‍ സീലിങ് അടര്‍ന്ന് വീണ് അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റു. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്. ഇവര്‍ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം.
Content Highlights:
Two passengers were injured when a section of the ceiling collapsed at the Kozhikode KSRTC bus stand early in the morning. The victims identified as Madhu and Ajith were waiting for a bus when the debris fell on them. They were immediately shifted to a nearby hospital for medical treatment.







