Kerala
മാസപ്പടി കേസ്: ടി വീണക്ക് ഇഡി വീണ്ടും സമന്‍സ് അയക്കും
ബുധനാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടാവും സമന്‍സ് അയക്കുക
കൊച്ചി| എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ടി വീണക്ക് ഇഡി വീണ്ടും സമന്‍സ് അയക്കും. ബുധനാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടാവും സമന്‍സ് അയക്കുക. ആരോഗ്യകാരണങ്ങള്‍ കൊണ്ട് ഇന്ന് ഇഡിക്ക് മുമ്പാകെ ഹാജരാവാന്‍ കഴിയില്ലെന്ന് വീണ ഇമെയിലിലൂടെ അറിയിച്ചിരുന്നു.
കേസില്‍ നേരത്തെ നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളും സാമ്പത്തിക വിവരങ്ങളും അടിസ്ഥാനമാക്കിയായിരിക്കും വീണയെ ചോദ്യം ചെയ്യുക.
Content Highlights:
The Enforcement Directorate will issue a new summons to T Veena in the Exalogic case. She informed the ED via email that she cannot appear today due to health reasons. The upcoming interrogation on Wednesday will focus on digital evidence and financial records seized during previous raids.







