Connect with us

Kerala

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ആദിത്യനും സഹപാഠിയും സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു.

Published

|

Last Updated

കണ്ണൂര്‍ |  ബെംഗളൂരുവില്‍ ഇരുചക്രവാഹനം മറിഞ്ഞ് പരുക്കേറ്റ് കണ്ണൂര്‍ സ്വദേശിയായ മലയാളി വിദ്യാര്‍ഥി മരിച്ചു. മേലൂര്‍, മുഴപ്പിലങ്ങാട് കടവ് റോഡില്‍ സുഷമാലയത്തില്‍ ആദിത്യന്‍ ചാലാടന്‍ (20) ആണ് മരിച്ചത്. ബെംഗളൂരു വിദ്യാനഗറില്‍ വെച്ചായിരുന്നു അപകടം . ആദിത്യനും സഹപാഠിയും സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു.

തലക്ക് പരുക്കേറ്റ ആദിത്യന്‍ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹപാഠി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മേലൂര്‍-മുഴപ്പിലങ്ങാട് കടവ് റോഡിലെ സുഷമാലയത്തില്‍ സജിത്ത്- വിമിത ദമ്പതികളുടെ മകനാണ് ആദിത്യന്‍.സഹോദരി: അനുഷ്‌ക.