Business
വിന്‍സ്മെര ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം മാവൂര്‍ റോഡ് പൊറ്റമ്മലില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു
10, 000 ചതുരശ്ര അടിയില്‍ അധികമുള്ള ഷോറൂമില്‍ ഗോള്‍ഡ്, ഡയമണ്ട്, പോള്‍ക്കി , പ്രഷ്യസ് സ്റ്റോണ്‍സ്, സില്‍വര്‍ എന്നിവയുടെ ഏറ്റവും പുതിയ കളക്ഷന്‍ ലഭ്യമാണ്

കോഴിക്കോട് | സ്വര്‍ണാഭരണ നിര്‍മാണ, കയറ്റുമതി മേഖലയില്‍ 20 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യം ഉള്ള വിന്‍സ്മെര ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യ ഷോറൂം മാവൂര്‍ റോഡ് പൊറ്റമ്മലില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.
10, 000 ചതുരശ്ര അടിയില്‍ അധികമുള്ള ഷോറൂമില്‍ ഗോള്‍ഡ്, ഡയമണ്ട്, പോള്‍ക്കി , പ്രഷ്യസ് സ്റ്റോണ്‍സ്, സില്‍വര്‍ എന്നിവയുടെ ഏറ്റവും പുതിയ കളക്ഷന്‍ ലഭ്യമാണ്. പാരമ്പര്യവും ആധുനികതയും ഇടകലര്‍ന്ന ഏറ്റവും പുതിയ കളക്ഷന്‍ ഇവരുടെ മാത്രം പ്രത്യേകതയാണ്. ആഗസ്ത് 17 ചിങ്ങം ഒന്നിന് മലയാളത്തിന്റെ മഹാ നടനും വിന്‍സ്മെര ബ്രാന്‍ഡ് അംബാസിഡറുമായ മോഹന്‍ലാല്‍ ഷോറൂമിന്റെ ഗ്രാന്‍ഡ് ഓപ്പണിങ് നിര്‍വഹിക്കും.
മോഹന്‍ലാലില്‍ നിന്ന് ആഭരങ്ങളും സമ്മാനങ്ങളും സ്വീകരിക്കാന്‍ അവസരം ഒരുക്കുന്നതടക്കം വിവിധങ്ങളായ മത്സരങ്ങള്‍ വിന്‍സ്മെര ഒരുക്കിയിട്ടുണ്ട്. ജൂലൈ ആദ്യവാരത്തില്‍ രണ്ട് ഷോറൂമുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. ദുബായ് കരാമയിലും ഷാര്‍ജ റോളയിലും ആണ് വിന്‍സ്മേരയുടെ ഷോറൂമുകള്‍ ആരംഭിക്കുന്നത്. ഇതു കൂടാതെ കൊച്ചി എം ജി റോഡിലും ബര്‍ ദുബായ് മീന ബസാറിലും അബൂദബി മുസഫയിലും വിന്‍സ്മെര ഷോറൂം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.