Kerala
മാങ്കുളത്ത് അഴുകിയ നിലയില്‍ മൃതദേഹം; കാണാതായ ആദിവാസി യുവാവിന്റെതെന്ന് സംശയം
ഒഴുക്കില്‍പ്പെട്ടത് കൊണ്ട് മൃതദേഹം കൂടുതല്‍ അഴുകി

ഇടുക്കി | ഇടുക്കി മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഈ മാസം 13 മുതല്‍ കാണാതായ ആദിവാസി യുവാവിന്റെതാണ് മൃതശരീരമെന്നാണ് സംശയം. മാങ്കുളം സിങ്കുകുടി സ്വദേശി ഖനിയെയാണ് കാണാതായിരുന്നത്.
മൃതദേഹം ഇയാളുടേതാണെന്നാണ് സ്ഥിരീകരിക്കാന്‍ ഡി എന്‍ എ പരിശോധന നടത്തും. ഒഴുക്കില്‍പ്പെട്ടത് കൊണ്ട് മൃതദേഹം കൂടുതല്‍ അഴുകിയിട്ടുണ്ട്. യുവാവിനായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമികമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് കാണാതായ യുവാവിന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നത്.
---- facebook comment plugin here -----