Kerala
പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങളും പോരായ്മകളും പരിശോധിച്ച് തിരുത്തും: എം വി ഗോവിന്ദന്‍
ബി ജെ പി കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ശ്രമം നടത്തുന്നതുള്‍പ്പെടെയുള്ള പുതിയ സാഹചര്യത്തില്‍ പാര്‍ട്ടി ഏത് രീതിയിലുള്ള ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് നടത്തേണ്ടതെന്നാണ് ചര്‍ച്ച ചെയ്യുന്നത്.
കോഴിക്കോട് | പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങളും പോരായ്മകളും വീഴ്ചകളുമെല്ലാം വിമര്‍ശനപരമായും സ്വയംവിമര്‍ശനപരമായും ചര്‍ച്ച ചെയ്ത് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബി ജെ പി കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ശ്രമം നടത്തുന്നതുള്‍പ്പെടെയുള്ള പുതിയ സാഹചര്യത്തില്‍ പാര്‍ട്ടി ഏത് രീതിയിലുള്ള ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് നടത്തേണ്ടതെന്നാണ് ചര്‍ച്ച ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് നേരത്തെ സംസ്ഥാന-കേന്ദ്ര ഘടകങ്ങള്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നും വിശാല യോഗം ചര്‍ച്ച ചെയ്യുമെന്ന് എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പോരായ്മകള്‍ തിരുത്താന്‍ പ്രാദേശിക തലത്തില്‍ വരെ ഗൗരവമായ ഇടപെടലുകള്‍ നടത്തും. അംഗങ്ങളുടെ നിലവാരം ഉയര്‍ത്തണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പ്രാദേശികമായ പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന സമിതി നേരിട്ട് ഇടപെടും. സംസ്ഥാന സമിതി തന്നെ പരാതി പരിഹരിക്കാന്‍ നേരിട്ട് താഴേക്കിടയിലേക്ക് പോകും. നേരത്തെ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്ന പരാതികള്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കുകയായിരുന്നു ചെയ്തിരുന്നത്. അത് വേണ്ടത്ര ഫലപ്രദമായി നടക്കാത്ത സ്ഥിതിയുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വിപുലീകൃത സംസ്ഥാന സമിതി ഭരണഘടനാപരമാണോയെന്ന ചോദ്യത്തിന്, പാര്‍ട്ടി ഭരണഘടനപ്രകാരം തന്നെയാണ് ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
മുസ്‌ലിം ലീഗിന്റെ നിലപാടുകളെ എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഭരണത്തില്‍ പങ്കാളിത്തമുണ്ടെന്നതുകൊണ്ട് വര്‍ഗീയ ശക്തികളോട് ചേരാന്‍ ലീഗിന് മടിയില്ല. ന്യൂനപക്ഷത്തിന്റെ പേര് പറയുകയും വര്‍ഗീയ ശക്തികളോട് ചേരുകയും ചെയ്യുകയാണെന്നും പി എം ശ്രീയില്‍ ഉള്‍പ്പെടെ അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:
CPM State Secretary MV Govindan stated that the party will examine its organizational weaknesses and correct necessary shortcomings. The decision comes as part of evaluating recent political developments and public feedback. He emphasized strengthening the party’s bond with the general public moving forward.



