Kerala
മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
നാളെയും മറ്റന്നാളും വ്യാപക മഴ തുടരും

തിരുവനന്തപുരം | സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുന്നു. ഇതേത്തുടര്‍ന്ന് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഇത് ന്യൂനമര്‍ദമായി മാറി. ഇതേത്തുടര്‍ന്ന് ംസ്ഥാനത്ത് കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
മഴക്കൊപ്പം ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാള്‍ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.