Connect with us

Kerala

ആഘോഷപ്പൊലിവില്‍ സമസ്ത സ്ഥാപക ദിനാചരണം

നേരിന്റെ പാതയില്‍ വഴിനടത്തിയ മഹാ പ്രസ്ഥാനത്തെ പരിചയപ്പെടുത്തി നാടെങ്ങും പ്രചാരണം

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം സ്ഥാപക ദിനാചരണം ആഘോഷമാക്കി സുന്നി പ്രവര്‍ത്തകര്‍. സുന്നി സ്ഥാപനങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. സുന്നി സംഘടനകളായ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ നേതത്വത്തില്‍
പ്രധാന അങ്ങാടികളില്‍ മധുര വിതരണം നടത്തി നൂറാം വാര്‍ഷികത്തിന്റെ വരവറിയിച്ചു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീനും സുന്നി മാനേജ്‌മെന്റെ അസ്സോസിയേഷനും സംയുക്തമായി മദ്‌റസകളിലും ആഘോഷപരിപാടികള്‍ നടത്തി. വിദ്യാര്‍ഥികളും മദ്‌റസാ അധ്യാപകരും നാട്ടുകാരും പരിപാടികളില്‍ സംബന്ധിച്ചു.

നേരിന്റെ പാതയില്‍ വഴിനടത്തിയ മഹാ പ്രസ്ഥാനത്തെ പരിചയപ്പെടുത്തി യൂനിറ്റ് കേന്ദ്രങ്ങളിലെല്ലാം പ്രദേശത്തുള്ളവരെ സംഘടിപ്പിച്ച് പതാക ഉയര്‍ത്തല്‍ ചടങ്ങ് രാവിലെ തന്നെ പൂര്‍ത്തിയാക്കി. യുദ്ധവിരുദ്ധ റാലികളും നടന്നു. പ്രധാന സ്ഥാപനങ്ങളില്‍ അതിവിപുലമായാണ് ആഘോഷ പരിപാടികള്‍ നടന്നത്. സമസ്ത നേതാക്കള്‍ മിക്കയിടത്തും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാഭ്യാസ കാരുണ്യ രംഗത്ത് സമസ്ത നടത്തിയ മുന്നേറ്റങ്ങള്‍ ചര്‍ച്ചയായി. നൂറാം വാര്‍ഷികാഘോഷം വിപുലമായി നടത്താന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.

സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമിയില്‍ സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തി സന്ദേശ പ്രഭാഷണം നടത്തി. മതസൗഹാര്‍ദത്തിനും മാനവിക ഐക്യത്തിനും മുന്നില്‍ നിന്ന് പടനയിച്ച പ്രസ്ഥാനമാണ് സമസ്തയെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹിം ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത ചരിത്ര പ്രഭാഷണം, മെഗാ ക്വിസ്, സിമ്പോസിയം, ചരിത്ര പ്രദര്‍ശനം, സമാധാന റാലി, മധുര വിതരണം എന്നിവ സംഘടിപ്പിച്ചു. മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ പതാക ഉയര്‍ത്തി.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സയ്യിദ് നിയാസ് അല്‍ ബുഖാരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാര്‍ അലി സഖാഫി, ബശീര്‍ സഅദി വയനാട്, കെ ടി അബ്ദുസമദ് സഖാഫി, നൗഫല്‍ കോഡൂര്‍, സൈതലവികോയ, അബ്ബാസ് സഖാഫി മണ്ണാര്‍കാട്, അബ്ദുറഹ്മാന്‍ ചെമ്മങ്കടവ് സംബന്ധിച്ചു.

കര്‍മ രംഗത്ത് അഭിമാനകരമായി നൂറ് വര്‍ഷം പൂര്‍ത്തീകരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക സ്ഥാപക ദിനം ദേളി സഅദിയ്യയില്‍ വിപുലമായി ആഘോഷിച്ചു.
സ്ഥാപനത്തിന്റെ പ്രസിഡന്റും സമസ്ത ഉപാധ്യക്ഷനുമായ സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തി. ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പാള്‍ കെ കെ ഹുസൈന്‍ ബാഖവി അധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സന്ദേശ പ്രഭാഷണവും കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആമുഖ പ്രഭാഷണവും നടത്തി. എസ് എസ് എഫ് ദേശീയ സെക്രട്ടറി അഹ്മദ് ശിറിന്‍ ഉദുമ, ദേളി ജമാഅത്ത് പ്രസിഡന്റ് അബ്ദുസലാം ദേളി പ്രസംഗിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

സഅദിയ്യയിലെ വിവിധ സ്ഥാപനങ്ങള്‍ പ്രത്യേകമായി പതാക ഉയര്‍ത്തി സ്ഥാപക ദിനം കൊണ്ടാടി. ഗ്രാന്റ് അസംബ്ലി, പ്രമേയ പ്രഭാഷണം , ലിഖിത പ്രകാശം, ചരിത്ര സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ക്ക് സ്ഥാപന മേധാവികളും വിദ്യാര്‍ത്ഥികളും നേതൃത്വം നല്‍കി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം സ്ഥാപക ദിനാഘോഷങ്ങള്‍ക്ക് മര്‍കസ് നോളജ് സിറ്റിയില്‍ തുടക്കമായി. വിറാസില്‍ നടന്ന ചടങ്ങില്‍ സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം സി എസ് മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി. ‘സമസ്ത; 100 പ്രകാശ വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ അല്‍ വാരിസ് സിനാന്‍ സജീര്‍ സംസാരിച്ചു. തുടര്‍ന്ന് യുദ്ധ വിരുദ്ധ പ്രതിജ്ഞയും മധുര വിതരണവും നടന്നു. വൈകിട്ട് നടന്ന ‘ലുമേണ്‍; സെലിബ്രേറ്റിംങ് അവര്‍ ലുമിനറീസ്’ സെഷനില്‍ മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ സംസാരിച്ചു. സമസ്ത സെന്റിനറിയുടെ ഭാഗമായി സമസ്ത ചരിത്ര പഠനം, മഹാരഥന്മാരെ അനുസ്മരിക്കല്‍ തുടങ്ങിയ വിവിധ പദ്ധതികളാണ് വിറാസ് വിദ്യാര്‍ഥി യൂണിയന്‍ രിവാഖിന്റെ നേതൃത്വത്തില്‍ വിറാസില്‍ നടക്കുന്നത്. മുഹ്‌യിദ്ദീന്‍ ബുഖാരി, ജമാലുദ്ദീന്‍ അഹ്സനി മഞ്ഞപ്പറ്റ, സജീര്‍ ബുഖാരി, മുഹമ്മദ് നൂറാനി വള്ളിത്തോട്, ഷംസീര്‍ നൂറാനി, സുഹൈല്‍ സഖാഫി നല്ലളം, നൗഫല്‍ പി പി സംബന്ധിച്ചു.

കാസര്‍കോട് പുത്തിഗെ മുഹിമ്മാത്തുദ്ധീന്‍ മദ്രസയില്‍ സമസ്ത സ്ഥാപക ദിനം ആഘോഷിച്ചു. മുഹിമ്മാത്ത് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം അബ്ദുല്‍ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് ഹിമമി ഗോസാടാ, അഷ്‌റഫി ഹിമമി പ്രഭാഷണം നടത്തി. ഔഫ് ഹിമമി മുദ്രാവാക്യവും നുസൈബ് ഇച്ചിലംപാടി പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

സമസ്ത താമരശ്ശേരി മേഖലയുടെയും ജാമിഅ മദീനത്തുന്നൂറിന്റെയും സംയുക്താഭിമുഖ്യത്തില്‍ നൂറാം വാര്‍ഷിക സ്ഥാപകദിനം ആചരിച്ചു. താമരശ്ശേരി മേഖലാ പ്രസിഡന്റ് ബീരാന്‍കുട്ടി ഫൈസി സന്ദേശ പ്രഭാഷണം നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് ജില്ലാ മുശാവറ അംഗം ഹുസൈന്‍ ഫൈസി കൊടുവള്ളി പതാക ഉയര്‍ത്തി.