National
ഒക്ടോബര്‍ 26ന് സ്ഥാനമേല്‍ക്കും; പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് ഖാര്‍ഗെ
സോണിയാ ഗാന്ധിയുടെ ത്യാഗമാണ് തന്റെ വിജയമെന്നും അവരോട് നന്ദിയുണ്ടെന്നും ഖാര്‍ഗെ.

ന്യൂഡല്‍ഹി | ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുമെന്ന് നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. സോണിയാ ഗാന്ധിയുടെ ത്യാഗമാണ് തന്റെ വിജയമെന്നും അവരോട് നന്ദിയുണ്ടെന്നും ഖാര്‍ഗെ പ്രതികരിച്ചു.
സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഖാര്‍ഗെയുടെ വസതിയിലെത്തി അഭിനന്ദനങ്ങള്‍ അറിയിച്ചു. ഖാര്‍ഗെയുടെ പരിചയസമ്പത്ത് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്ന് സോണിയ പറഞ്ഞു. നേരത്തെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ശശി തരൂരും ഖാര്‍ഗെയെ വീട്ടില്‍ ചെന്നുകണ്ട് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ 7,897 വോട്ടുകളാണ് ഖാര്‍ഗെക്ക് ലഭിച്ചത്. തരൂരിന് 1072 ഉം.
---- facebook comment plugin here -----